പലരും പറയാറുണ്ട് ജീവിതം ഒരു പുസ്തകമാണെന്ന്, പക്ഷേ.അയാളുടെ ചിതലരിച്ച ആ പുസ്തകം തുറന്നു നോക്കാൻ ആരും വന്നില്ല.താളങ്ങളില്ലാത്ത രാഗങ്ങളില്ലാത്ത ആ ജീവിതത്തിൽ ഇനി അവശേഷിക്കുന്നത് ഒരുപിടി കയ്പുള്ള ഓർമ്മകൾ മാത്രം. അതും ഇല്ലാതാവും മുൻപെ അവയെ ഒഴിവാക്കണം. എല്ലാം ഭദ്രമായി കെട്ടി പഴയൊരു നിർവികാരയായ സാരിയിൽ പൊതിഞ്ഞ് ഒഴുകി വിടണം. ആർക്കും എത്തിപ്പെടാൻ പറ്റാത്ത ഒരു ദേശത്ത് അത് ഒഴുകിയെത്തുമ്പോഴേക്കും ആ ജീവനിൽ അവശേഷിക്കുന്ന അവസാന നാളവും അണഞ്ഞിട്ടുണ്ടാവും.
.
.
.
ഞെട്ടറ്റ പട്ടം പോലെ അയാളുടെ ആത്മാവ് ഒരു ആൽമരത്തിന്റെ ചില്ലയിൽ അഭയാർത്ഥിയാവും.തന്റെ ഓർമ്മകളുടെ കെട്ടിന് പ്രേതമായി കാവലിരിക്കാൻ.
©A.C
.
.
.
ഞെട്ടറ്റ പട്ടം പോലെ അയാളുടെ ആത്മാവ് ഒരു ആൽമരത്തിന്റെ ചില്ലയിൽ അഭയാർത്ഥിയാവും.തന്റെ ഓർമ്മകളുടെ കെട്ടിന് പ്രേതമായി കാവലിരിക്കാൻ.
©A.C
Comments
Post a Comment